10:27pm 06 September 2026
NEWS
ആലപ്പുഴയിൽ സിപിഐ - സിപിഎം ബന്ധം കൂടുതൽ വഷളാകുന്നു
18/06/2025  05:55 AM IST
nila
ആലപ്പുഴയിൽ സിപിഐ - സിപിഎം ബന്ധം കൂടുതൽ വഷളാകുന്നു

എൽഡിഎഫിലെ പ്രധാന പാർട്ടികളായ സിപിഎമ്മും സിപിഐയും കഴിഞ്ഞ കുറേക്കാലമായി ആലപ്പുഴ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ വലിയ തർക്കത്തിലാണ്. ഇപ്പോഴിതാ, സിപിഎം - സിപിഐ പോര് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തലവടി പഞ്ചായത്തിൽ എൽ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ്. 
 സിപിഐ അംഗം വിനോദ് മത്തായി ആണ് ഭരണസമിതിക്കെതിരെ അവിശ്വസ പ്രമേയ നോട്ടീസ് നൽകിയത്. 

യുഡിഎഫിന്റെയും ഇടത് സ്വതന്ത്രന്റെയും പിന്തുണയോടെയാണ് സിപിഐയുടെ അവിശ്വാസ പ്രമേയ നീക്കം. യുഡിഎഫിന്റെ രണ്ട് അംഗങ്ങളും ഒരു ഇടത് സ്വതന്ത്രനും അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടു. പഞ്ചായത്തിലെ സിപിഎം- സിപിഐ ഭിന്നതയാണ് സിപിഐ നേതാവിന്റെ അപ്രതീക്ഷിത നീക്കത്തിന് പിന്നിൽ. 15 അംഗ ഭരണസമിതിയിൽ പതിനൊന്ന് അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. ഇതിൽ സിപിഐക്ക് ഒരംഗം മാത്രം മാത്രമാണുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.