10:19am 13 November 2026
NEWS
മനോരമ വാർത്തയ്ക്കെതിരെ സിപിഎം; മാപ്പ് പറഞ്ഞ് വാർത്ത പിൻവലിക്കണമെന്ന് ആവശ്യം
26/05/2025  09:30 AM IST
nila
മനോരമ വാർത്തയ്ക്കെതിരെ സിപിഎം; മാപ്പ് പറഞ്ഞ് വാർത്ത പിൻവലിക്കണമെന്ന് ആവശ്യം

തെരഞ്ഞെടുപ്പ് ബോണ്ട് വഴി മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയിൽ നിന്ന് സി.പി.എമ്മിന് 25 ലക്ഷം രൂപ ലഭിച്ചു എന്ന വാർത്ത നൽകിയ മലയാള മനോരമ പത്രം നിരുപാധികം മാപ്പ് പറഞ്ഞ് വാർത്ത പിൻവലിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മനോരമക്ക് നിയമപരമായ നോട്ടീസ് അയച്ചു.

സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് എസ്.ബി.ഐ പുറത്തുവിട്ട വിവരങ്ങളിൽ സി.പി.എമ്മിന് ഒരു രൂപ പോലും ഇലക്ടറൽ ബോണ്ട് വഴി ലഭിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടും മനോരമ തെറ്റിദ്ധാരണ പരത്തുന്ന വാർത്ത നൽകിയെന്ന് അഭിഭാഷകൻ കെ.എസ്. അരുൺകുമാർ വഴി അയച്ച നോട്ടീസിൽ എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.

ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ഭരണഘടനാപരമായ സാധുത ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ച ഏക രാഷ്ട്രീയ പാർട്ടിയാണ് സി.പി.എം എന്നും, അജ്ഞാത കോർപ്പറേറ്റ് ഫണ്ടിംഗ് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നു എന്ന് തങ്ങൾ വാദിച്ചതായും നോട്ടീസിൽ പറയുന്നു. സി.പി.എമ്മിനെ അപകീർത്തിപ്പെടുത്താനുള്ള മനഃപൂർവമായ ശ്രമമാണ് ഈ വാർത്തയെന്നും, ഇത് പാർട്ടിയുടെ പ്രതിച്ഛായയെ ദോഷകരമായി ബാധിച്ചെന്നും നോട്ടീസിൽ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img