NEWS
പാചകവാതക വില വർധന ജനങ്ങൾക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
01/05/2026 04:24 PM IST
സണ്ണി ലുക്കോസ്

കോർപ്പറേറ്റുകളെയും കുത്തകകളെയും സഹായിക്കാനാണ് കേന്ദ്ര സർക്കാർ ഈ നടപടികൾ നടപ്പിലാക്കുന്നത്. യുദ്ധത്തിന്റെ മറവിൽ കുത്തകകളെ സഹായിക്കുന്ന നിലപാട് സർക്കാർ കൂടുതൽ ശക്തമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കുത്തക മുതലാളിമാർക്ക് കൂടുതൽ സൗകര്യം ചെയ്തു കൊടുക്കുകയാണ് കേന്ദ്രസർക്കാർ ഇതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് ഉയർന്നുവരും എന്നാണ് പ്രതീക്ഷിക്കുന്നത് ഈ വിഷയത്തിൽ കേന്ദ്ര മന്ത്രിക്ക് മറുപടി ഉണ്ടാവില്ലകുത്തകകളെ സഹായിക്കുന്ന നിലപാട് യുദ്ധത്തിന്റെ മറവിൽ കൂടുതൽ ശക്തമായി നടപ്പാക്കുകയാണ് കേരളത്തിൽ മൂന്നാമതും എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരും എന്നതിൽ സംശയമില്ല പി വി അൻവറിന്റെ തോൽവി ഉറപ്പാണ്. അതിന്റെ പേരിൽ അദ്ദേഹം തല മൊട്ടയടിക്കുകയൊന്നും വേണ്ടന്നും എം വി ഗോവിന്ദൻ കോട്ടയത്ത് പറഞ്ഞു
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










