03:28am 08 November 2026
NEWS
സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം
04/04/2025  06:43 AM IST
nila
സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം

സിപിഎം നേതാവ് എംഎം മണിക്ക് ഹൃദയാഘാതം. മധുരയിൽ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് എംഎൽഎ കൂടിയായ എംഎം മണിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പട്ടത്. ഉടൻ തന്നെ  ഇദ്ദേഹത്തെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

നിലവിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് എംഎം മണി. 24 മണിക്കൂർ നിരീക്ഷണം ആവശ്യമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം, അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്. 

ഇടുക്കിയിൽ നിന്നുള്ള മുതിർന്ന നേതാവായ എം എം മണി, സിപിഎം സംസ്ഥാന സമിതി അംഗമാണ്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img