NEWS
സിപിഎമ്മിനെ പരാജയപ്പെടുത്തി സിപിഐ
19/04/2025 04:05 PM IST
nila

രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിനെ പരാജയപ്പെടുത്തി സിപിഐ. ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് സിപിഎമ്മും സിപിഐയും തമ്മിൽ നടന്ന മത്സരത്തിൽ സിപിഎം പരാജയപ്പെട്ടത്. സിപിഎമ്മിലെ മോൾജി രാജേഷിനെ പരാജയപ്പെടുത്തി സിപിഐയിലെ രമ്യ മോൾ സജീവ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
13 അംഗ ഭരണസമിതിയിൽ രമ്യ സജീവിന് ഏഴു വോട്ടും മോൾജിക്ക് അഞ്ചു വോട്ടുമാണ് ലഭിച്ചത്. യുഡിഎഫ് അംഗങ്ങൾ സിപിഐക്ക് അനുകൂലമായി വോട്ട് ചെയ്തു. പ്രസിഡന്റിന്റെ വോട്ട് അസാധുവായി.
യുഡിഎഫിന്റെ വൈസ് പ്രസിഡന്റായിരുന്ന ഷീന രാജപ്പൻ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫിലെ ധാരണ പ്രകാരം അവസാനത്തെ ആറുമാസം കോൺഗ്രസ് അംഗത്തിന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദം നൽകാനായിരുന്നു രാജി. സിപിഐ സ്ഥാനാർഥി രംഗത്ത് എത്തിയതോടെ യുഡിഎഫ് മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











