11:26am 19 August 2026
NEWS
സിപിഐ ടൗൺ ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ
18/08/2026  09:14 AM IST
nila
സിപിഐ ടൗൺ ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ


ചെങ്ങന്നൂർ: സെപ്റ്റംബർ  ഒന്നിന് ഡൽഹി രാംലീല മൈതാനിയിൽ നടക്കുന്ന സമരത്തിന്റെ പ്രചരണാർത്ഥം സിപിഐ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയുടെ ഭാഗമായി ചെങ്ങന്നൂർ ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട ജാഥ സംഘടിപ്പിച്ചു.
വെള്ളാവൂർ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ജാഥ  നഗരസഭയുടെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് നന്ദാവനം ജംഗ്ഷനിൽ സമാപിച്ചു. വെള്ളാവൂരിൽ നടന്ന ഉദ്ഘാടന സമ്മേളനം സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി ആർ പ്രദീപ്‌ കുമാർ നിർവഹിച്ചു.
സമാപന സമ്മേളനം എഐഎസ്എഫ് സംസ്ഥാന ജോ സെക്രട്ടറി അസ്‌ലം ഷാ ഉദ്ഘാടനം ചെയ്തു.
ജാഥാ ക്യാപ്റ്റൻ അനസ് പൂവാലംപറമ്പിൽ, പി. എം. തോമസ്, എഐവൈഎഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗമായ ശുഹൈബ്  മുഹമ്മദ്, , വരുൺ കെ. രാജ് പൂമറ്റത്തിൽ, ശോഭാകുമാരി,അമ്പളി കെ,മായ സന്തോഷ്, വിഷ്ണു ഭാസ്കർ, മെൽക്കി ഉമ്മൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img