
ആലപ്പുഴ : സിപിഐ സംസ്ഥാന സമ്മേളനത്തിന് നഗരം ഒരുങ്ങി.43 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ വേദിയാകുന്നത് (9 ചൊവ്വ) തുടങ്ങുന്ന ദീപശിഖാ പ്രയാണത്തോടെ സമ്മേളങ്ങൾക്ക് തുടക്കമാവും9 ന് ഉച്ചയ്ക്ക് രണ്ടിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം എൽ എ ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യും. എ ഐ വൈ എഫ് സംസ്ഥാന പ്രസിഡൻ്റ് എൻ അരുൺ ജാഥ നയിക്കും . വിനീതാ വിൻസൻ്റ് , ബിബിൻ എബ്രഹാം, കെ ഷാജഹാൻ, വി ദർശിത് എന്നിവരാണ് ജാഥാ അംഗങ്ങൾ.കാനം രാജേന്ദ്രൻ നഗറിൽ (എസ് കെ കൺവൻഷൻ സെൻ്റർ കളർകോട്)10-ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തുംതുടർന്ന് ദേശീയ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും പാർട്ടിയുടെ യൂട്യൂബ് ചാനലായ 'കനൽ ' ദേശീയ സെക്രട്ടറിയേറ്റ് അംഗം ഡോ. കെ നാരായണ ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടിയേറ്റ് അംഗം രാമകൃഷണ പാണ്ഡെ , ദേശീയ എക്സി അംഗങ്ങളായ കെ. പ്രകാശ് ബാബു, കെ. പി. രാജേന്ദ്രൻ ,പി സന്തോഷ് കുമാർ എ പി എന്നിവർ പങ്കെട്ടുക്കും. സ്വാഗത സംഘം ജന. കൺവീണ ർ ടി ജെ ആഞ്ചലോസ് സ്വാഗതം പറയും 10, 11, 12, തിയതികളിൽ പ്രതിനിധി സമ്മേളനം തുടരും. 39 ക്ഷണിതാക്കൾ ഉൾപ്പെടെ 528 പ്രതിനിധികൾ പങ്കെടുക്കും.10 -ന് വൈകിട്ട് അഞ്ചിന് എസ് കെ കൺവൻഷൻ സെൻ്ററിൽ നടക്കുന്ന സെമിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുംമതനിരപേക്ഷതയുടെയും ഫെഡറലിസത്തിൻ്റെയും ഭാവി എന്നതാണ് വിഷയംനടൻ പ്രകാശ് രാജ് പ്രഭാഷണം നടത്തും12 ന് മൂന്നിന് വാളൻ്റിയർ പരേഡ് ആരംഭിക്കും. വൈകിട്ട് 4.30 ന് അതുൽ കുമാർ അഞ്ജൻ നഗറിൽ ( കടപ്പുറം ) നടക്കുന്ന പൊതുസമ്മേളനം ദേശീയ ജന. സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും.ദേശിയ സെക്രട്ടിയേറ്റ് അംഗങ്ങളായ ഡോ, കെ നാരായണ, രാമകൃഷ്ണ പാണ്ഡെ, ദേശിയ എക്സിക്യൂട്ടിവ് അഗങ്ങളായ കെ പ്രകാശ് ബാബു , കെ പി രാജേന്ദ്രൻ, പി സന്തോഷ് കുമാർ എം പി എന്നിവർ പ്രസംഗിക്കും. സ്വാഗതചെയർമാൻ പി പ്രസാദ് സ്വാഗതം ആശംസിക്കും
Photo Courtesy - Google











