05:18pm 11 November 2026
NEWS
മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും പിഎം ശ്രീയിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാതെ സിപിഐ
27/10/2025  05:58 PM IST
nila
മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും പിഎം ശ്രീയിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറാകാതെ സിപിഐ

ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ നീണ്ട ചർച്ചകൾക്കു ശേഷവും പിഎം ശ്രീ പദ്ധതി സംബന്ധിച്ച തർക്കം തീരാതെ വന്നതോടെയാണ് സിപിഐ കടുത്ത നിലപാടിലേക്ക് നീങ്ങിയത്. 

ആലപ്പുഴ ഗസ്റ്റ് ഹൗസിൽ മുക്കാൽ മണിക്കൂറോളം നീണ്ട ബിനോയ് വിശ്വം–മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്കുശേഷം സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അടിയന്തിരമായി ചേർന്നു. കെ. രാജൻ, ജി.ആർ. അനിൽ, പി. പ്രസാദ് എന്നിവർ മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് സിപിഐ നേതാക്കൾ പാർട്ടിയുടെ അന്തിമ തീരുമാനം എടുത്തത്.

വിവാദ വിഷയത്തിൽ പാർട്ടി നിലപാട് ശിഥിലപ്പെടുത്തരുതെന്ന ഉറച്ച അഭിപ്രായമാണ് സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ഉയർന്നത്. ചിലർ മുന്നണിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന തീരുമാനം ഒഴിവാക്കണമെന്ന അഭിപ്രായം പങ്കുവെച്ചുവെങ്കിലും ഭൂരിപക്ഷം മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് മുമ്പ് “സംഭവത്തെ പോസിറ്റീവായി കാണുന്നു” എന്ന് പറഞ്ഞിരുന്ന ബിനോയ് വിശ്വം, പിന്നീട് പാർട്ടി നിലപാട് പാലിക്കേണ്ടതിൽ ഉറച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img