
തിരുവനന്തപുരം: പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സിപിഐ. സംസ്ഥാനത്ത് 25 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി ആസ്ഥാനമായ എംഎൻ സ്മാരകത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നിലവിലെ നാല് സിപിഐ മന്ത്രിമാർ ഇത്തവണയും മത്സരിക്കും. കെ രാജൻ ഒല്ലൂരിലും പി പ്രസാദ് ചേർത്തലയിലും ജെ ചിഞ്ചുറാണി ചടയമംഗലത്തും ജി ആർ അനിൽ നെടുമങ്ങാട് നിന്നുമാണ് ജനവിധി തേടുക.
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ ആണ് സ്ഥാനാർത്ഥി, തിരൂരങ്ങാടി- അജിത് കൊളാടി, മഞ്ചേരിയിൽ പി കെ മുസ്തഫ, ഏറനാട്- ഷഫീർ കിഴിശേരി, നാദാപുരം-പി വസന്തം, മണ്ണാർക്കാട് - ബക്കർ, പട്ടാമ്പി- മുഹമ്മദ് മുഹ്സിൻ, തൃശൂർ- ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക- ഗീത ഗോപി, ഒല്ലൂർ- കെ രാജൻ, കൈപ്പമംഗലം- കെ കെ വത്സരാജ്, കൊടുങ്ങല്ലൂർ - വി ആർ സുനിൽകുമാർ, പറവൂർ- ഇ ടി ടൈസൺ മാസ്റ്റർ, മൂവാറ്റുപുഴ- എൻ അരുൺ, ചേർത്തല- പി പ്രസാദ്, ഹരിപ്പാട്- ടി ടി ജിസ്‌മോൻ, വൈക്കം- പ്രദീപ്, അടൂർ- പ്രിജി ശശിധരൻ, പുനലൂർ-അജയപ്രസാദ്, കരുനാഗപള്ളി- എം എസ് താര, ചടയമംഗലം- ജെ ചിഞ്ചുറാണി, ചാത്തന്നൂർ- ആർ രാജേന്ദ്രൻ, നെടുമങ്ങാട്-ജി ആർ അനിൽ, ചിറയിൻകീഴ്- മനോജ് ബി. ഇടമ, എന്നിങ്ങനെയാണ് സ്ഥാനാർത്ഥികൾ.











