11:32pm 09 November 2026
NEWS
ആര്‍ എസ് എസുമായി സഹകരിച്ചുവെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ സി പി ഐ.
18/06/2025  05:06 PM IST
സണ്ണി ലുക്കോസ്
ആര്‍ എസ് എസുമായി സഹകരിച്ചുവെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ സി പി ഐ.

50 വര്‍ഷം മുമ്ബത്തെ രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയാന്‍ സി പി ഐ ഇല്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍ എസ് എസുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍ എസ് എസുമായി ഒരു ബന്ധവുമില്ല. എന്ത് കാര്യം എപ്പോള്‍ പറയണമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം വര്‍ത്തമാനം അപഹാസ്യമാണെന്ന് ബോധ്യമുള്ളവര്‍ക്കാണ് 50 വര്‍ഷം മുമ്ബത്തെ രാഷ്ട്രീയത്തില്‍ ചുറ്റിത്തിരിയേണ്ടി വരുന്നത്. നിലമ്ബൂരില്‍ വോട്ടര്‍മാര്‍ നാളെ സമ്മതിദാനാവകാശം വിനിയോഗിക്കാനിരിക്കെ പഴയ രാഷ്ട്രീയം പറഞ്ഞ് ചുറ്റിത്തിരിയാന്‍ സി പി ഐയില്ല. ഭൂരിപക്ഷ വര്‍ഗീയതയുടെ മുഖമായ ആര്‍ എസ് എസിനോടും ന്യൂനപക്ഷ വര്‍ഗീയതയുടെ മുഖമായ ജമഅത്തെ ഇസ്‌ലാമിയോടും ഇടത് മുന്നണിക്ക് യാതൊരുവിധ സഖ്യവുമില്ലെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img