NEWS
മലയാളത്തിന്റെ മഹാഗുരു നാഥൻ സാനുമാഷിന്റെ നിര്യാണത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പി. രാജേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി.
03/08/2025 11:30 AM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

മലയാളത്തിന്റെ മഹാഗുരു നാഥൻ സാനുമാഷിന്റെ നിര്യാണത്തിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പി. രാജേന്ദ്രൻ അനുശോചനം രേഖപ്പെടുത്തി.ജീവിതത്തിന്റെ സമസ്തമേഖലകളിലും കയ്യൊപ്പ് ചാർത്തിയാണ് മാഷ് വിട പറയുന്നത്.ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന് എന്നും കരുത്തു പകർന്നു തന്ന സാനു മാഷ്,കൊച്ചി കുടിവെള്ള പദ്ധതി സ്വകാര്യ വൽക്കാരിക്കാനുള്ള നീക്കം ഉണ്ടായപ്പോൾ അത് ചെറുക്കാനുള്ള ജനകീയ പ്രസ്ഥാനത്തിൽ തൊഴിലാളികൾക്കൊപ്പം മുന്നിൽ നിന്നു.
സമൂഹത്തോടുള്ള ജാഗ്രതയും കരുതലും മാഷുടെ ജീവിതത്തിൽ അവസാനം വരെ കാത്തു സൂക്ഷിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.








