05:37pm 11 November 2026
NEWS
നാളത്തെ മന്ത്രിസഭാ യോ​ഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടുനിൽക്കാൻ തീരുമാനം
28/10/2025  05:20 PM IST
nila
നാളത്തെ മന്ത്രിസഭാ യോ​ഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടുനിൽക്കാൻ തീരുമാനം

തിരുവനന്തപുരം: നാളത്തെ മന്ത്രിസഭാ യോ​ഗത്തിൽ നിന്നും സിപിഐ മന്ത്രിമാർ വിട്ടുനിൽക്കും. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. പിഎംശ്രീ പദ്ധതി ധാരണാപത്രം റദ്ദാക്കണമെന്ന നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്.  കഴിഞ്ഞദിവസം ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിലെ തീരുമാനം ഇന്ന് ഓൺലൈനായി ചേർന്ന സെക്രട്ടറിയേറ്റ് യോ​ഗവും അം​ഗീകരിക്കുകയായിരുന്നു. 

ഇന്നു രാവിലെ ആരംഭിച്ച സെക്രട്ടേറിയറ്റ്‌ യോഗം ഉച്ചവരെ നീണ്ടു. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ജി.ആർ. അനിൽ, ചിഞ്ചുറാണി എന്നിവർ പങ്കെടുക്കേണ്ടെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്. സെക്രട്ടേറിയേറ്റിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മടങ്ങി.

ബുധനാഴ്ച രാവിലെ പത്തുമണിക്കായിരുന്നു മന്ത്രിസഭാ യോഗം നടക്കേണ്ടിയിരുന്നത്. എന്നാൽ, അത് ഉച്ചകഴിഞ്ഞ് 3.30-ന് ചേരാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും സിപിഐ നേതൃത്വവുമായി ചർച്ച നടത്തി സമവായത്തിലെത്താനുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് ഇതെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img