08:49pm 09 November 2026
NEWS
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം
10/06/2025  02:57 PM IST
nila
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, സംസ്ഥാന നിർവാഹക സമിതി അംഗം കമല സദാനന്ദൻ എന്നിവർ ബിനോയ് വിശ്വത്തെ രൂക്ഷമായി വിമർശിക്കുന്ന ശബ്ദരേഖ പുറത്തുവന്നു. ബിനോയ് വിശ്വം പുണ്യാളനാകാൻ ശ്രമിക്കുന്നു എന്ന ആരോപണമാണ് നേതാക്കൾ ഉയർത്തുന്നത്. സംസ്ഥാന സെക്രട്ടറിയുടെ സഹോദരി പാർട്ടി സംഘടനയിൽ ഇടപെടാൻ ശ്രമിക്കുന്നു എന്നും ആരോപണമുണ്ട്. ഇങ്ങനെയാണെങ്കിൽ ബിനോയ് വിശ്വത്തിന് നാണംകെട്ട് ഇറങ്ങി പോകേണ്ടിവരുമെന്നും നേതാക്കൾ പറയുന്നു.

'അയാൾ പുണ്യാളനാകാൻ നോക്കുകയാണ്. ബാക്കിയുള്ളവർ എന്തായാലും കുഴപ്പമില്ല. ഇങ്ങനെപോയാൽ പാർട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് നാണംകെട്ട് ഇറങ്ങി പോവുകയേ ഉള്ളൂ', എന്നാണ് കെ.എം. ദിനകരൻ പറയുന്നത്. ഇതിനെ ശരിവെച്ചുകൊണ്ട്,'എക്‌സിക്യുട്ടീവിലെ ആർക്കും ബിനോയ് വിശ്വത്തെ താൽപര്യമില്ല. സെക്രട്ടറിപദം മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിന് കഴിയുന്നില്ല, അതിന് കഴിവുള്ളതായി തോന്നുന്നില്ല,' എന്നുമാണ് കമല സദാനന്ദൻ മറുപടി പറയുന്നത്.

അതേസമയം, ശബ്ദരേഖയെക്കുറിച്ച് അറിയില്ല എന്നാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. സമ്മേളന കാലയളവിൽ അംഗങ്ങൾ അച്ചടക്കലംഘനം നടത്തിയാൽ സാധാരണഗതിയിൽ ആ ഘട്ടത്തിൽ നടപടി എടുക്കുന്ന പതിവ് സിപിഐയിലില്ല. പുതിയ കമ്മിറ്റി വന്നശേഷമായിരിക്കും ഇവർക്കെതിരെ നടപടി ഉണ്ടാവുക. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടത് പാർട്ടി സെക്രട്ടറിയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img