
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സാധ്യതാ സ്ഥാനാർഥി പട്ടിക പുറത്ത്. മൂന്ന് ടേം വ്യവസ്ഥ കർശനമായി നടപ്പാക്കുന്ന തീരുമാനത്തിന്റെ ഭാഗമായി ആറ് സിറ്റിങ് എംഎൽഎമാർക്ക് ഇക്കുറി സീറ്റ് നിഷേധിച്ചു. ഇ. ചന്ദ്രശേഖരൻ, ഇ.കെ. വിജയൻ, ചിറ്റയം ഗോപകുമാർ, ഇ.എസ്. ജയലാൽ, പി.എസ്. സുപാൽ, വി. ശശി എന്നിവരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്.
അതേസമയം, നിലവിലെ നാല് സിപിഐ മന്ത്രിമാർ വീണ്ടും സിറ്റിംഗ് മണ്ഡലങ്ങളിൽ നിന്ന് തന്നെ മത്സരിക്കും. സ്ഥാനാർഥി പട്ടികയിലെ മാറ്റങ്ങൾ മുന്നണിയിലെ രാഷ്ട്രീയ ചർച്ചകൾക്ക് കൂടുതൽ ഊർജം നൽകുമെന്നാണ് വിലയിരുത്തൽ.
സാധ്യത പട്ടിക
1 - നെടുമങ്ങാട് - ജി.ആർ. അനിൽ
2 - ചിറയിൻകീഴ് - മനോജ് ബി. ഇടമന
3 - ചാത്തന്നൂർ - ആർ. രാജേന്ദ്രൻ/ ആർ. സജിലാൽ
4- പുനലൂർ - സാം കെ. ഡാനിയേൽ
5 - ചടയമംഗലം - ജെ. ചിഞ്ചുറാണി
6 - കരുനാഗപ്പള്ളി - എം.എസ്. താര
7 - അടൂർ - സി.എ. അരുൺകുമാർ
8 - ഹരിപ്പാട് - ടി.ടി. ജിസ്‌മോൻ
9 - ചേർത്തല - പി. പ്രസാദ്
10- വൈക്കം - പി. പ്രദീപ്/ സി.കെ. ആശ
11 - പീരുമേട് - കെ. സലീംകുമാർ
12 - പറവൂർ - എൻ.അരുൺ/ കെ.കെ. അഷ്‌റഫ് / പൊതുസ്വതന്ത്രൻ
13 - മൂവാറ്റുപുഴ - എൻ അരുൺ / എൽദോ എബ്രഹാം
14 - ത്യശ്ശൂർ - പി. ബാലചന്ദ്രൻ
15 - ഒല്ലൂർ - കെ. രാജൻ
16 - നാട്ടിക - സി.സി. മുകുന്ദൻ
17 - കൈപ്പമംഗലം - ഇ.ടി. ടൈസൺ
18 - കൊടുങ്ങല്ലൂർ - വി.ആർ. സുനിൽകുമാർ
19 - മണ്ണാർകാട് - കെ.പി. സുരേഷ് രാജ്
20 - പട്ടാമ്പി - മുഹമ്മദ് മുഹ്‌സിൻ
21 - എറനാട് - പൊതുസ്വതന്ത്രൻ
22 - തിരൂരങ്ങാടി - നിയാസ് പുളിക്കലകത്ത്
23 - മഞ്ചേരി - അജിത് കൊളാടി
24 - നാദാപുരം - പി. വസന്തം
25 - കാഞ്ഞങ്ങാട് - ഗോവിന്ദൻ പള്ളിക്കാപ്പിൽ











