NEWS
വഖഫ് ഭേദഗതി നിയമം മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് സിപിഐ
10/04/2025 08:23 AM IST
nila

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഐ സുപ്രിംകോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം മുസ്‌ലിം സമുദായത്തിന്റെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് സിപിഐ ആരോപിക്കുന്നത്. നിയമം റദ്ദാക്കണമെന്നും പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.
കോൺഗ്രസും മുസ്ലീം ലീഗും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ സിപിഐയും പിന്തുണച്ചിരുന്നു. പാർലമെന്റിലും സിപിഐ വഖഫ് ഭേദഗതി ബില്ലിനെ എതിർത്തിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











