03:00pm 17 June 2026
NEWS
ഭരണ വിരുദ്ധ വികാരവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.
17/06/2026  12:06 PM IST
ചെറുകര സണ്ണിലൂക്കോസ്
ഭരണ വിരുദ്ധ വികാരവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പാളിയെന്ന് സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്.

 

ഭരണവിരുദ്ധ വികാരം കൊണ്ടാണ് വോട്ട് യുഡിഎഫിന് അനുകൂലമായത്.

രാഷ്ട്രീയ കാരണങ്ങള്‍ തോല്‍വിയുടെ ആക്കം കൂട്ടിയെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചടയമംഗലം, വൈക്കം, ചാത്തന്നൂര്‍ നാദാപുരം മണ്ഡലങ്ങളില്‍ തിരിച്ചടിയുണ്ടായി. വൈക്കത്ത് സികെ ആശക്ക് സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു. അതേസമയം, ചാത്തന്നൂരില്‍ സ്വീകാര്യത ഇല്ലായിരുന്നെന്ന പാര്‍ട്ടി റിപ്പോര്‍ട്ടിനെ ചിഞ്ചുറാണി എതിര്‍ത്തു. നാദാപുരത്ത് മതന്യൂനപക്ഷം എതിരായെന്നും അവലോകന റിപ്പോര്‍ട്ടിലുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img