06:52pm 05 November 2026
NEWS
കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനത്തെ ചൊല്ലി ഇടത് മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു
25/01/2025  07:54 AM IST
nila
കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനത്തെ ചൊല്ലി ഇടത് മുന്നണിയിൽ തർക്കം രൂക്ഷമാകുന്നു

കൊല്ലത്ത് സിപിഎം - സിപിഐ ബന്ധത്തിൽ വിള്ളൽ. കൊല്ലം കോർപ്പറേഷൻ മേയർ സ്ഥാനം വിട്ടുകൊടുക്കാത്തതാണ് സിപിഐയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇടതു മുന്നണി ധാരണ അനുസരിച്ച് കൊല്ലം കോർപ്പറേഷനിൽ അവസാന ഒരു വർഷം സിപിഐക്കാണ് മേയർ സ്ഥാനം. എന്നാൽ, ആദ്യ നാലു വർഷം മേയറായിരുന്ന സിപിഎം നേതാവ് പ്രസന്ന ഏണസ്റ്റ് രാജിവെക്കാൻ തയ്യാറാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിഷയം സിപിഎം ജില്ലാ നേതൃത്വവുമായി സിപിഐ നേതാക്കൾ പലകുറി ചർച്ച നടത്തിയെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ലഭിക്കാതെ അധികാരമാറ്റം സാധ്യമല്ലെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിലപാട്.

മേയർസ്ഥാനം ലഭിക്കുന്നില്ലെങ്കിൽ കോർപ്പറേഷനിൽ അധികാരത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന സിപിഐയുടെ ഭീഷണിയും ഏശിയില്ല. ഇതോടെയാണ് കടുത്ത നടപടി സ്വീകരിക്കണമെന്ന വികാരം സിപിഐയിൽ ശക്തമായത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ നേതാക്കൾ സിപിഎമ്മിൻറെ നിലപാടിനെതിരെ രംഗത്തെത്തി

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img