NEWS
ദോഹയിൽ CPA Padel Tournament – Season 1 ഒക്ടോബർ 9
08/10/2026 06:20 AM IST
nila

ദോഹ: ഏഷ്യൻ ഗെയിംസിൽ പാഡലിൽ ഖത്തർ നേടിയ ചരിത്ര നേട്ടത്തിന്റെ ആവേശത്തിനിടെ, Chavakkad Pravasi Association (CPA) സംഘടിപ്പിക്കുന്ന CPA Padel Tournament – Season 1 ഒക്ടോബർ 9ന് ദോഹയിൽ അരങ്ങേറും. India Padel Tour (IPT)-ന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
2026 ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് 1969 Platinum Padel Indoor Courts, Doha-യിൽ മത്സരങ്ങൾക്ക് തുടക്കമാകും. 20 ടീമുകളിലായി 40 താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
20 ടീമുകളെ നാല് ഗ്രൂപ്പുകളായി തിരിച്ച് പ്രാഥമിക മത്സരങ്ങൾ നടത്തും. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന എട്ട് ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. തുടർന്ന് സെമിഫൈനലും ഫൈനലും നടക്കും.
ഖത്തർ, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. വ്യത്യസ്ത ദേശീയതകളിൽ നിന്നുള്ള കളിക്കാരെ ഒരേ വേദിയിൽ അണിനിരത്തി സൗഹൃദവും കായികമികവും സ്പോർട്സ്മാൻഷിപ്പും വളർത്തുക എന്നതും ടൂർണമെന്റിന്റെ പ്രധാന സവിശേഷതയാണ്.
ഖത്തറിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിനിടയിൽ പാഡലിന് കൂടുതൽ പ്രചാരം നൽകുന്നതിനും പുതുതായി ഈ കായികരംഗത്തേക്ക് കടന്നുവരുന്ന താരങ്ങൾക്ക് മികച്ച മത്സരവേദി ഒരുക്കുന്നതിനും സൗഹൃദവും ആരോഗ്യകരമായ മത്സരാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ടൂർണമെന്റ് ലക്ഷ്യമിടുന്നത്.
Green Waste Management ആണ് ടൂർണമെന്റിന്റെ Title Sponsor. Ultimateയും Libertyയും Co-Sponsors ആയി പിന്തുണ നൽകുന്നു. വിവിധ സ്ഥാപനങ്ങൾ Supporting Partners ആയും ടൂർണമെന്റിനൊപ്പം പ്രവർത്തിക്കുന്നു.
ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ISC President E.P. Abdul Rahiman നിർവഹിക്കുമെന്ന് സംഘാടകർ അറിയിച്ചു.
സംഘാടക സമിതി
CPA Global Chairman: Abdulla Theruvath
Advisory Board Chairman: Shaji Alil
Advisory Board Member: Sheji Valiyakath
Tournament Chairman: Jishad Hyder Ali
Tournament Convener: Asim Abdulla
ഖത്തറിൽ പാഡൽ കായികരംഗത്തിന്റെ വളർച്ചയ്ക്ക് കൂടുതൽ ശക്തമായ വേദിയൊരുക്കുന്നതിനുള്ള Chavakkad Pravasi Association (CPA)-യുടെ ആദ്യ ചുവടുവയ്പ്പാണ് CPA Padel Tournament – Season 1.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തത്തോടെ മികച്ച മത്സരങ്ങളും സൗഹൃദവും കായികമികവും ഒരുമിക്കുന്ന ശ്രദ്ധേയമായ ടൂർണമെന്റായി ഇത് മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










