NEWS
പ്രവചനം അച്ചട്ടായി; വോട്ടെണ്ണൽ കഴിഞ്ഞതോടെ താരമായി സി പി റാഷിദ്
04/05/2026 05:27 PM IST
nila

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ താരമാകുന്നത് സി പി റാഷിദാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സി പി റാഷിദ് പ്രവചിച്ചത് ഏതാണ്ട് യാഥാർത്ഥ്യമായിരിക്കുകയാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നണി 91-102 സീറ്റുവരെ തൂത്തുവാരുമെന്നായിരുന്നു റാഷിദിൻറെ പ്രവചനം. 41.5%– 45% വരെയാണ് യുഡിഎഫിന് റാഷിദ് പ്രവചിച്ച വോട്ട്. എൽഡിഎഫിന് 38-48(36.5% - 39.5 % ), എൻഡിഎ 1-3(14%- 17%) എന്നിങ്ങനെയാണ് റാഷിദ് പ്രവചിച്ചത്. ഇതിനോട് സമാനമാണ് ജനവിധി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










