NEWS
തിരുവനന്തപുരം സീറ്റിൽ സി പി ജോൺ മത്സരിക്കും.
11/03/2026 03:34 PM IST
ചെറുകര സണ്ണിലൂക്കോസ്

തിരുവനന്തപുരം സീറ്റ് സിഎംപി ക്ക് വിട്ടു നൽകാൻ തീരുമാനിച്ച് കോൺഗ്രസ്. കോൺഗ്രസ് ദേശീയ ജനറൽ സെ ക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം സിഎംപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്.
കോൺഗ്രസ് നേതാക്കളായ വി.എസ്. ശിവകുമാർ, ശരത് ചന്ദ്രപ്രസാദ് എന്നിവരുടെ എതിർപ്പ് അവഗണിച്ചാണ് തിരുവനന്തപുരം സീറ്റ് സിഎംപിക്ക് വിട്ടു നൽകാൻ കോൺഗ്രസ് തീരുമാനിച്ചത്.
ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് സിഎംപി നേതൃത്വത്തിന് കൈമാറി.
പ്രാദേശിക എതിർപ്പുകൾ പാർട്ടി നേതൃത്വം പരിഹരിക്കുമെന്നും നേതാക്കൾ ഉറപ്പുനൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










