07:08pm 10 November 2026
NEWS
പശുമാംസം കൈവശം വെച്ചെന്നാരോപിച്ച് മർദ്ദനം: മുസ്ലിം യുവാക്കളുടെ കൈവശമുണ്ടായിരുന്ന മാംസത്തിന്റെ ഫോറൻസിക് പരിശോധനാഫലം പുറത്ത്
29/05/2025  10:27 AM IST
nila
പശുമാംസം കൈവശം വെച്ചെന്നാരോപിച്ച് മർദ്ദനം: മുസ്ലിം യുവാക്കളുടെ കൈവശമുണ്ടായിരുന്ന മാംസത്തിന്റെ ഫോറൻസിക് പരിശോധനാഫലം പുറത്ത്

പശുമാംസം കൈവശം വെച്ചെന്നാരോപിച്ച് മുസ്ലിം യുവാക്കളെ ആക്രമിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. ഉത്തർപ്രദേശിലെ അലിഗഢിൽ 'ഗോ സംരക്ഷകർ' എന്നവകാശപ്പടുന്ന സംഘത്തിന്റെ മർദ്ദനത്തിനിരയായ അഖിൽ, അർബാജ്, അകീൽ, നദീം എന്നിവരുടെ കൈവശമുണ്ടായിരുന്നത് ​ഗോമാംസമല്ല എന്നാണ് ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. ഫോറൻസിക് പരിശോധനാ ഫലം കൂടി പുറത്തുവന്നതോടെ സംഭവത്തിൽ പ്രതികൾക്കെതിരെ കർശന‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്. 

മെയ് 24നായിരുന്നു നാല് യുവാക്കൾ മർദ്ദനത്തിനിരയായത്. അൽ അംബർ എന്ന ഫാക്ടറിയിൽ നിന്ന് ബീഫ് എടുത്തുവരുന്ന വഴിയിൽ ഒരു സംഘം യുവാക്കളെ തടയുകയായിരുന്നു. തുടർന്ന് മാംസം ഉണ്ടെന്ന് കണ്ടെത്തുകയും സംഭവം പുറത്തുപറയാതെ ഇരിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ യുവാക്കൾ സമ്മതിച്ചില്ല. ഇതോടെ സംഘം ക്രൂരമായ മർദ്ദനം അഴിച്ചുവിടുകയായിരുന്നു.

കേസിൽ രണ്ട് എഫ്‌ഐആർ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു എഫ്‌ഐആറിൽ കണ്ടാൽ തിരിച്ചറിയാവുന്ന 25 പേരെയും മറ്റ് 13 പേരെയുമാണ് പ്രതി ചേർത്തിരിക്കുന്നത്. വിജയ് ഗുപ്ത, ഭാനു പ്രതാപ്, ലവ് കുശ്, വിജയ് ബജ്‌രംഗി എന്ന നാല് പേരാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്. മർദ്ദനമേറ്റ അകീലിന്റെ പിതാവിന്റെ പരാതിയിലാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img