04:03am 10 November 2026
NEWS
ദേശീയപാതാ തകർച്ച സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്ന് കോടതി
23/05/2025  09:23 PM IST
സണ്ണി ലുക്കോസ്
ദേശീയപാതാ തകർച്ച സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്ന് കോടതി

ദേശീയപാതാ തകർച്ചയിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹിരക്കണമെന്നും കോടതി ആവശ്യപ്പെട്ടു.  ജനങ്ങൾ ക്ഷമയോടെ കാത്തിരുന്ന പാതയാണ് തകർന്നതെന്നും എന്താണ് സംഭവിച്ചതെന്നതിൽ ഇടക്കാല റിപ്പോർട്ട് നൽകാനും ദേശീയപാത അതോറിറ്റിക്ക് നിർദേശം നൽകി.  റോഡ് നിർമാണത്തിലെ വിദഗ്ധരെന്ന് കരാർ കമ്പനിയെക്കുറിച്ച് അതോറിറ്റി നേരത്തെ പറഞ്ഞിരുന്നു. അതേ ആത്മവിശ്വാസം ഇപ്പോഴുമുണ്ടോയെന്നും കോടതി ചോദിച്ചു.   അതേസമയം കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയെന്നും തകർന്ന പാതകളിൽ ഘടനാപരമായ മാറ്റം വരുത്തുമെന്നും ദേശീയപാത അതോറിറ്റി കോടതിയിൽ വ്യക്തമാക്കി. തെറ്റായ കാര്യങ്ങൾ സംഭവിച്ചെന്നും ഉദ്യോഗസ്ഥർ സംഭവസ്ഥലങ്ങളിലായതിനാൽ മറുപടി നൽകാൻ സമയം വേണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ. ഹരജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img