04:04pm 10 November 2026
NEWS
ബിജെപി കൗൺസിലർ സുഗതന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി കോടതി, കാപ്പ തടങ്കലിൽ തുടരുന്നതിനാൽ പുറത്തിറങ്ങാനാകില്ല
04/07/2026  05:56 PM IST
NILA
ബിജെപി കൗൺസിലർ സുഗതന് തിരിച്ചടി; ജാമ്യാപേക്ഷ തള്ളി കോടതി, കാപ്പ തടങ്കലിൽ തുടരുന്നതിനാൽ പുറത്തിറങ്ങാനാകില്ല

 

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതൻ്റെ ജാമ്യാപേക്ഷ നെടുമങ്ങാട് കോടതി തള്ളി. തിരുവനന്തപുരത്തെ ക്ഷേത്രോത്സവത്തിനിടെ നടന്ന കൊലപാതകശ്രമക്കേസിലാണ് കോടതി ജാമ്യം നിഷേധിച്ചത്.

നിരവധി ക്രിമിനൽ കേസുകളിലും കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കലിലും ഉൾപ്പെട്ടിരിക്കുന്ന സുഗതനെ കഴിഞ്ഞ മാസം പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനിടെ പൊലീസിനെ ആക്രമിച്ചതടക്കമുള്ള കേസുകളും അദ്ദേഹത്തിനെതിരെ നിലവിലുണ്ട്.

നിലവിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട കേസിലെ തെളിവെടുപ്പിനായി സുഗതനെ വിയ്യൂർ ജയിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ച ശേഷം നടപടികൾ പൂർത്തിയാക്കി വീണ്ടും ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. അതിനാൽ ഈ കേസിൽ ജാമ്യം ലഭിച്ചാലും കാപ്പ നിയമപ്രകാരമുള്ള കരുതൽ തടങ്കൽ തുടരുന്നതിനാൽ സുഗതന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.

ഇതിനിടെ സുഗതന്റെ കൗൺസിലർ സ്ഥാനം സംബന്ധിച്ചും അനിശ്ചിതത്വം ഉയരുകയാണ്. തുടർച്ചയായി മൂന്ന് കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ അംഗബലത്തെയും അത് ബാധിച്ചേക്കും.

വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് നിലവിൽ കോർപറേഷനിൽ 51 അംഗങ്ങളാണുള്ളത്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ സുഗതന് ഹാജർ രേഖപ്പെടുത്താൻ അറ്റൻഡൻസ് രജിസ്റ്റർ മാറ്റിവെച്ചെന്ന ആരോപണത്തെ തുടർന്നാണ് കോൺഗ്രസ്-ബിജെപി അംഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. ഇതുവരെ ഒരു കൗൺസിൽ യോഗം മാത്രമാണ് കഴിഞ്ഞത്. ഇനി രണ്ട് യോഗങ്ങൾ കൂടി നടക്കാനുണ്ട്.

അതേസമയം, സുഗതന്റെ സത്യപ്രതിജ്ഞ അസാധുവാണെന്ന കോടതി ഉത്തരവും നിലവിലുണ്ട്. അതിനാൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് കൗൺസിൽ യോഗത്തിൽ പങ്കെടുക്കേണ്ട സാഹചര്യമാണുള്ളത്. ഇതിനുമുമ്പ് ജാമ്യം നേടാനായിരുന്നു സുഗതൻ്റെ ശ്രമം.

 
 
 
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img