08:14am 10 November 2026
NEWS
നവകേരള യാത്ര ഗവർണറുടെ അനുമതി ലഭിച്ചാൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാമെന്ന് കോടതി
03/07/2025  08:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നവകേരള യാത്ര ഗവർണറുടെ അനുമതി ലഭിച്ചാൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാമെന്ന് കോടതി

കൊച്ചി : നവ കേരളയാത്രയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചത് രക്ഷാപ്രവർത്തനമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്ന ഹർജിയിൽ കോടതിയുടെ നിർണായക ഉത്തരവ്. ഗവർണറുടെ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാൽ മുഖ്യമന്ത്രിക്കെതിരേ കേസെടുക്കാമെന്നാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. എറണാകുളം ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസാണ് കോടതിയിൽ ഹർജി നൽകിയത്. നവകേരള യാത്രയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യാപകമായി അക്രമിക്കപ്പെട്ടിരുന്നു. സി പി എം പ്രവർത്തകർ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ചും മുഖ്യമന്ത്രിയുടെ ഗൺമാൻമാരും പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇതിനെയാണ് മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് ഷിയാസ് ഹർജി നൽകിയത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img