NEWS
തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ സുഗതന് ജാമ്യം അനുവദിച്ച് കോടതി .
22/07/2026 07:06 PM IST
സണ്ണി ലുക്കോസ്

തിരുവനന്തപുരം : നെടുമങ്ങാട് സെക്കൻഡ് ക്ലാസ് മജിസ്ട്രറ്റ് 2 ആണ് ജാമ്യം അനുവദിച്ചത്.വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ രണ്ട് കേസുകള്‍ക്കാണ് ജാമ്യം അനുവദിച്ചത്. കാപ്പയുള്ളതിനാല്‍ സുഗതന് ജയില്‍ മോചിതനാകാൻ കഴിയില്ല. നേരത്തെ, കാപ്പ കേസില്‍ തടവിലുള്ള സുഗതൻ വിയ്യൂർ ജയിലില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്തിരുന്നു. ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നത് കോടതിയുടെ കടമയാണെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് സുഗതൻ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്തത്.
ചട്ടവിരുദ്ധമായി പല ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ ചെയ്തതിന് ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയവരില്‍ ഒരാളാണ് വാർഡ് 20 ലെ കൗണ്‍സിലറായ സുഗതൻ. കഴിഞ്ഞ ജൂണ്‍ 9 മുതല്‍ കാപ്പ ചുമതി നാടുകടത്തപ്പെട്ട സുഗതൻ നിലവില്‍ വിയ്യൂർ സെൻട്രല്‍ ജയിലിലാണ്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









