01:25am 27 August 2026
NEWS
പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി
01/08/2025  02:36 PM IST
വിഷ്ണുമംഗലം കുമാർ
പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് കോടതി

ബംഗളുരു: മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനും മുൻ സംസ്ഥാനമന്ത്രി എച്ച് ഡി രേവണ്ണയുടെ മകനും മുൻ ഹാസൻ എം പിയുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരനെന്ന് നഗരത്തിലെ ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ നാളെ പ്രഖ്യാപിക്കും. ലൈംഗികപീഡനക്കേസിലാണ് പ്രജ്വൽ കുറ്റം ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ വർഷമാണ് ഈ യുവനേതാവിനെ എസ് ഐ ടി അറസ്റ്റ് ചെയ്തത്. ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. നാല് ലൈംഗിക പീഡനക്കേസുകളാണ് പ്രജ്വലിന്റെ പേരിൽ രജിസ്റ്റർ ചെയ്തത്. നാൽപത്തേഴുകാരിയായ വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചതായി പരാതിയുള്ള ആദ്യ കേസിലാണ് പ്രജ്വൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. കേസ്സിൽ പ്രതിയാക്കപ്പെട്ട ഉടനെ ജെഡി എസ്സ് നേതൃത്വം പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ്‌ ചെയ്തിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img