
എൻഡിപിഎസ് കേസിലെ പ്രതിയായ വർഗീസ് ജൂഡ്‌സണെ എറണാകുളം അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി V|| 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചു 2019 മെയ് മാസം 22 ആം തീയതി 6.500 കിലോഗ്രാം ചരസ്സ് കടത്തിയതിന് എറണാകുളം ജില്ലയിൽ കൊച്ചി താലൂക്കിൽ പുതുവൈപ്പ് വില്ലേജ് പുതുവൈപ്പ് കരയിൽ പുതു വൈപ്പ് ബീച്ച് റോഡിൽ ലൈറ്റ് ഹൗസിന് വടക്കുവശം അലുവ പറമ്പിൽ വീട്ടിൽ ആന്റണി മകൻ വർഗീസ് ജൂഡ്സൺ (52/2019) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി എറണാകുളം.. കണ്ടെയ്നർ റോഡിൽ പിഴല പാലത്തിനു സമീപം വച്ച് സ്വന്തം KL 42 M 5012 Mahindra XUV കാറിൽ വർഗീസ് ജൂഡ്‌സൺ 6.500 കിലോഗ്രാം ചരസ് കടത്തുന്നതിനിടെ എറണാകുളം എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി. ശ്രീരാജും പാർട്ടിയും ചേർന്നാണ് അതി സാഹസികമായി കേസ് കണ്ടെടുത്തത് പരിശോധനയ്ക്കിടെ പ്രതിയുടെ കൈവശം നിന്ന് ലോഡ് ചെയ്ത ഒരു പിസ്റ്റളും പിടിച്ചെടുത്തിരുന്നു. എറണാകുളം ജില്ലയിൽ കണ്ടെടുത്ത ഏറ്റവും വലിയ ചരസ് വേട്ടയാണിത്. നേപ്പാളിൽ നിന്നും നേരിട്ട് പോയി ചരസും പിസ്റ്റളും വാങ്ങിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചത്തോടെ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ച കേസ് ആയി ഇത് മാറിയിരുന്നു.നിയമവിരുദ്ധമായി പിസ്റ്റൾ കൈവശം വച്ചതിന് എക്‌സൈസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വരാപ്പുഴ പോലീസ് നിയമ നടപടി സ്വീകരിച്ച കേസ് ആണിത്. കേസിൽ മയക്കു മരുന്ന് കടത്തിയതിന്റെ ശിക്ഷയാണ് പ്രതിക്ക് നിലവിൽ വിധിച്ചിരിക്കുന്നത്. കേസ് NDPS CR. NO. 38/2019 ആയി രെജിസ്റ്റർ ചെയ്തിരുന്നു.കേസിൻ്റെ അന്വേഷണം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ B. l ഷിബു, ജി. വിനോജ് എന്നിവർ ആണ് നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് ശ്രീ.ജോളി ജോർജജ് കാരകുന്നേൽ ഹാജരായി. എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെക് ഷൻസ് കോടതി VIl ജഡ്ജി ശ്രീ.വി. പി.എം സുരേഷ് ബാബുവാണ് വിധി പ്രസ്താവിച്ചത്.
Photo Courtesy - Google








