
കൊച്ചി - കോടതി ഫീസ് വർദ്ധിപ്പിക്കാനുള്ള ഇടതു സർക്കാരിന്റെ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ബിജെപി ലീഗൽ സെൽ സംസ്ഥന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
സാധാരണ കക്ഷികൾക്കും ഹർജിക്കാർക്കും കോടതികളിൽ കേസുകൾ നൽകുന്നതിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതാണ് കുത്തനെ കൂട്ടിയ കോടതി ഫീസ് വർദ്ധന
നിയമപരിരക്ഷ എല്ലാവർക്കും ലഭ്യമാകാതിരിക്കാൻ ഫീസ് വർദ്ധന കാരണമാകും.
ജാമ്യ ഹർജികൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ ഇവക്ക് ഒരു മാനദണ്ഡവും ഇല്ലാതെയാണ് കോടതി ഫീസ് വർദ്ധന വരുത്തിയിട്ടുള്ളത്.
അവകാശ തർക്ക വ്യവഹാരങ്ങളിലും, സാമ്പത്തിക കേസുകളിലും പരാതിക്കാർക്ക് താങ്ങാനാവാത്ത സംഖ്യ കോർട്ട് ഫീസായി നൽകേണ്ടി വരും.
വസ്തു, കുടുംബ വസ്തു സംബന്ധമായ തർക്കങ്ങളിലും വരുന്ന കോടതി ഫീസ് വലിയ ബാധ്യതയാണ് ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നത്.
മുൻപകാലത്തെ ഫീസിൻ്റെ പത്തിരട്ടിയും നൂറിരട്ടിയുമായാണ് കോടതി ഫീസുകൾ ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നത്.
ഫീസ് വർദ്ധിപ്പിക്കാൻ ബജറ്റ് നിർദ്ദേശങ്ങളിൽ കൊണ്ടുവന്ന് ഫീസ് കൂട്ടി നടപ്പാക്കാനുള്ള തീരുമാനം സർക്കാർ ചെയ്ത ജനദ്രോഹ നടപടിയാണ്.
സർക്കാർ നിരുപാധികം ഫീസ് വർദ്ധന പിൻവലിക്കണം.
കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷനും സംസ്ഥനത്തെ മറ്റ് ബാർ അസോസിയേഷനുകളും നടത്തുന്ന ബഹിഷ്കരണ സമരത്തിനും തുടർ സമരങ്ങൾക്കും ലീഗൽ സെൽ പൂർണ പിന്തുണയും സഹകരണവും നൽകുമെന്ന് ലീഗൽ സെൽ സംസ്ഥാന കൺവീനർ അഡ്വ പി . കൃഷണദാസ് അറിയിച്ചു.
Photo Courtesy - Google











