10:12pm 27 November 2026
NEWS
തൃശൂരിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി


27/11/2026  03:29 PM IST
nila
തൃശൂരിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കാട്ടുതിണ്ടിയിൽ സന്തോഷ് (55), ഭാര്യ ഷിനി (46) എന്നിവരാണ് മരിച്ചത്. നളന്ദ സ്കൂളിന് സമീപത്തെ ഇവരുടെ വീടിന്റെ അടുക്കളയിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഇന്നുച്ചയോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ജോലി സംബന്ധമായ ആവശ്യത്തിന് പുറത്തുപോയ മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയും സ്ഥലത്തെത്തി പരിശോധന നടത്തി. ഷിനിയെ കൊലപ്പെടുത്തിയ ശേഷം സന്തോഷ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. എന്നാൽ മരണത്തിലേക്ക് നയിച്ച സാഹചര്യം വ്യക്തമല്ല.

സന്തോഷിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതായി സൂചനയുണ്ട്. തൃശൂരിലെ ഒരു ഇലക്ട്രോണിക്സ് സ്ഥാപനത്തിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. ഷിനി സ്വന്തമായി ബിസിനസ് നടത്തിയിരുന്നതായും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img