NEWS
ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി
05/09/2025 12:44 PM IST
nila

ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സംഭവം. മല്ലപ്പള്ളി ഈസ്റ്റ് പോസ്റ്റ് ഓഫിസിനു സമീപം പുലിയിടശേരിൽ രഘുനാഥൻ (62) ഭാര്യ സുധ (55) എന്നിവരാണ് മരിച്ചത്.
രാവിലെയാണ് രഘുനാഥനെ വീടിന് സമീപത്തെ ശൗചാലയത്തിൽ തൂങ്ങി മരിച്ച നിലയിലും സുധയെ കുത്തേറ്റ് രക്തം വാർന്ന് വീടിന് മുറ്റത്തും കണ്ടെത്തിയത്. ദമ്പതികളുടെ മകന് എറണാകുളത്താണ് ജോലി. മകൻ വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് സുഹൃത്തിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. സുഹൃത്ത് വന്നു നോക്കിയപ്പോൾ വീടിന്റെ മുറ്റത്ത് സുധയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിന് കാരണം എന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. സംഭവത്തിൽ കീഴ്വായ്പ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










