NEWS
ആലപ്പുഴയിൽ എം ഡി എം എയുമായി ദമ്പതികൾ പിടിയിൽ
02/06/2025 09:57 PM IST
സണ്ണി ലുക്കോസ്

ആലപ്പുഴ : ആലപ്പുഴയിൽ വില്പനയ്ക്കായി എത്തിച്ച 13 ഗ്രാം എം ഡി എം എയുമായി ദമ്പതികൾ പിടിയിൽ.ആലപ്പുഴ സ്റ്റേഡിയം വാർഡ് മടത്തിൽ പറമ്പിൽ സിയാ(40),ഇയാളുടെ ഭാര്യ ഇരിങ്ങാലക്കുട വലിയ പറമ്പിൽ വീട്ടിൽ സഞ്ചുമോൾ(39) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലീസും ചേർന്ന് പിടികൂടിയത്.ആലപ്പുഴ വൈ എം സി എ ജംഗ്ഷന് സമീപത്ത് നിന്നാണ് ഇവർ പിടിയിലായത്.ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ,കെ എസ് ആർ ടി സി സ്റ്റാൻഡ് തുടങ്ങി പ്രധാന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











