07:37pm 22 October 2026
NEWS
എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
28/03/2026  03:06 PM IST
nila
എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

പയ്യന്നൂർ: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ ചാലാട് സ്വദേശികളായ നാദിർ നൂറുദ്ദീൻ (41), ഭാര്യ ഐന (33), എടക്കാട് സ്വദേശി കെ. ഷാനിദ് (36) എന്നിവരാണ് പിടിയിലായത്. 41 ഗ്രാം എംഡിഎംഎ, 241 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തു. മൂന്നുപേരും ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിക്കവെയാണ് പയ്യന്നൂർ പൊലീസിന്റെ പിടിയിലായത്. 

വെള്ളിയാഴ്ച രാത്രി പത്തരയോടെ വെള്ളൂർ കണ്ടോത്ത് കുറുംബ ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് മൂന്നം​ഗ സംഘം പിടിയിലായത്. പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് ദേശീയപാതയിൽ പരിശോധന നടത്തുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിന് കൈകാണിച്ചെങ്കിലും നിർത്താതെ അമിതവേഗത്തിൽ മുന്നോട്ട് കുതിച്ചു. തുടർന്ന് പൊലീസ് സംഘം ഇവരെ പിന്തുടരുകയും എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം റോഡിൽ വച്ച് കാർ തടഞ്ഞ് പ്രതികളെ കീഴടക്കുകയുമായിരുന്നു. കാറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്.

പയ്യന്നൂർ എസ്ഐ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ്  അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img