05:51am 10 September 2026
NEWS
കൗൺസിലിംഗ് പഠനം കാലഘട്ടത്തിന് അനിവാര്യം: സജി ചെറിയാൻ
08/03/2026  09:14 PM IST
nila
കൗൺസിലിംഗ് പഠനം കാലഘട്ടത്തിന് അനിവാര്യം: സജി ചെറിയാൻ

 

ചെങ്ങന്നൂർ: സാമൂഹിക തലത്തിൽ കൗൺസിലിംഗ് പഠനത്തിന് ഏറെ പ്രസക്തി വന്നു ചേർന്നതായി മന്ത്രി സജി ചെറിയാൻ. ആരോഗ്യ തൊഴിൽ പഠന മേഖലകളിലെല്ലാം അസ്വസ്ഥ  മനസോടെയാണ് ഓരോ മനുഷ്യരും കഴിഞ്ഞു പോകുന്നതെന്നും തങ്ങളെ കേൾക്കാൻ ആരുമില്ല എന്ന നിരാശയാണ് ഓരോ മനുഷ്യനെയും ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ പ്രഥമ മെത്രാപ്പോലീത്താ തോമസ് മാർ അത്താനാസിയോസിൻ്റെ സ്മരണാർത്ഥം ഭദ്രാസനത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച മാർ അത്താനാസിയോസ് കമ്മ്യൂണിറ്റി കോളേജ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാർ തീമോത്തിയോസ്  യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംഘർഷഭരിതമായ ഇന്നത്തെ സമൂഹത്തിൽ മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ള തലമുറയാണ് ആവശ്യമെന്ന്  അദ്ദേഹം പറഞ്ഞു. 
സംസ്ഥാന വിഭവ കേന്ദ്ര ഡയറക്ടർ ഡോ പി പ്രമോദ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പാൾ ഡോ. ജോൺ പനയ്ക്കൽ, ഭദ്രാസന സെക്രട്ടറി ഫാ.പി. കെ കോശി, വൈസ് പ്രസിഡന്റ്‌ ഫാ. ഡോ. നൈനാൻ വി ജോർജ്, ഫിനാൻസ് ഡയറക്ടർ ഡോ. ജേക്കബ് ഉമ്മൻ, കോർഡിനേറ്റർ സോളി ജോർജ്, ചീഫ് ഫാക്കൾട്ടി  റവ.ഡോ. ജോർജ് വർഗീസ്, കുര്യൻ മാമ്മൻ എന്നിവർ പ്രസംഗിച്ചു.
ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസിലിംഗ് ആദ്യ ബാച്ച് ക്ലാസുകൾ മാർച്ച്‌ 14 നു ആരംഭിക്കുമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img