03:58am 11 November 2026
NEWS
പാലാ നഗരസഭയിൽ കോൺഗ്രസിന് തിരിച്ചടി; ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡിന് കൗൺസിൽ അനുമതി
04/07/2026  06:19 PM IST
NILA
പാലാ നഗരസഭയിൽ കോൺഗ്രസിന് തിരിച്ചടി; ഡിവൈഎഫ്ഐ സമ്മേളനത്തിന് കൊട്ടാരമറ്റം സ്റ്റാൻഡിന് കൗൺസിൽ അനുമതി

കോട്ടയം: ഡി വൈ എഫ് ഐ സമ്മേളനത്തിനായി പാലായിലെ കൊട്ടാരമറ്റം സ്റ്റാൻഡ് വിട്ടുനൽകുന്ന വിഷയത്തിൽ പാലാ നഗരസഭ കൗൺസിൽ യോഗം കടുത്ത രാഷ്ട്രീയ ഏറ്റുമുട്ടലിന് സാക്ഷിയായി. ഭരണപക്ഷമായ കോൺഗ്രസിന്റെ എതിർപ്പിനെ മറികടന്ന് വോട്ടെടുപ്പിലൂടെയാണ് ഡി വൈ എഫ് ഐയുടെ ആവശ്യം കൗൺസിൽ അംഗീകരിച്ചത്.

ഭരണപക്ഷത്തിന് കൗൺസിലിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ വിഷയം വോട്ടെടുപ്പിലേക്ക് നീങ്ങുകയായിരുന്നു. സ്വതന്ത്ര കൂട്ടായ്മ കൗൺസിലർമാരായ ബിനു പുളിക്കക്കണ്ടം, ബിജു പുളിക്കക്കണ്ടം എന്നിവരും കേരള കോൺഗ്രസിലെ ഒരു അംഗവും യോഗത്തിൽ പങ്കെടുക്കാതിരുന്നതോടെ പ്രതിപക്ഷത്തിന് അനുകൂലമായ സാഹചര്യം രൂപപ്പെട്ടു. ഇതോടെയാണ് ഡി വൈ എഫ് ഐക്ക് കൊട്ടാരമറ്റം സ്റ്റാൻഡ് അനുവദിക്കാനുള്ള തീരുമാനം പാസായത്.

തീരുമാനത്തിന് പിന്നാലെ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം ഡി വൈ എഫ് ഐക്ക് അനുകൂലമായി എൽ ഡി എഫുമായി ഒത്തുകളിച്ചെന്നാരോപിച്ച് കോൺഗ്രസ് കൗൺസിലർമാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് അവർ കൗൺസിൽ യോഗം ബഹിഷ്കരിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img