05:42am 12 November 2026
NEWS
അഴിമതിയും പണമിടപാടും: ഖത്തരി ഉദ്യോഗസ്ഥയ്ക്കും നാല് അറബ് പൗരന്മാർക്കും തടവും പിഴയും വിധിച്ച് കോടതി


16/05/2026  12:40 PM IST
nila
അഴിമതിയും പണമിടപാടും: ഖത്തരി ഉദ്യോഗസ്ഥയ്ക്കും നാല് അറബ് പൗരന്മാർക്കും തടവും പിഴയും വിധിച്ച് കോടതി

 

​ദോഹ: കൈക്കൂലി വാങ്ങൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering) എന്നീ കുറ്റകൃത്യങ്ങളിൽ ഖത്തരി വനിതാ ജീവനക്കാരിക്കും നാല് അറബ് പൗരന്മാർക്കും തടവുശിക്ഷയും വൻ തുക പിഴയും വിധിച്ച് ക്രിമിനൽ കോടതി (ഫസ്റ്റ് ഇൻസ്റ്റൻസ്). കേസിൽ ഉൾപ്പെട്ട മറ്റൊരാളെ കോടതി കുറ്റവിമുക്തനാക്കി.
​ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം തങ്ങളുടെ ഒരു ജീവനക്കാരിക്കെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിച്ചത്. ഷീഷാ കഫേകൾ, മസാജ്-റിലാക്സേഷൻ സെന്ററുകൾ എന്നിവയ്ക്കുള്ള വാണിജ്യ ലൈസൻസ് അപേക്ഷകൾ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഇവർ വഴിവിട്ട രീതിയിൽ ശരിവെച്ചു നൽകിയെന്നാണ് കേസ്. ഇതിന് പകരമായി മറ്റ് പ്രതികളിൽ നിന്ന് ഇവർ 2,01,140 ഖത്തർ റിയാൽ കൈക്കൂലിയായി കൈപ്പറ്റിയതായി അന്വേഷണത്തിലും പ്രതികളുടെ കുറ്റസമ്മത മൊഴിയിലൂടെയും വ്യക്തമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img