NEWS
കോർണിഷ് സ്ട്രീറ്റ് അടച്ചു: ഞായറാഴ്ച പുലർച്ചെ 5 വരെ ഗതാഗത തടസം
04/10/2025 10:30 AM IST
nila

ദോഹ: ഓൾഡ് ദോഹ പോർട്ട് ഇന്റർസെക്ഷൻ മുതൽ ഷാർക്ക് ഇന്റർസെക്ഷൻ വരെയുള്ള കോർണിഷ് സ്ട്രീറ്റ് റോഡ് ഞായറാഴ്ച പുലർച്ചെ 5 മണിവരെ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) അറിയിച്ചു.
റോഡ് നവീകരണ പ്രവൃത്തികളുടെ ഭാഗമായാണ് അടച്ചിടൽ.
വേഗപരിധി പാലിക്കണമെന്നും, ലക്ഷ്യസ്ഥാനങ്ങളിൽ സുരക്ഷിതമായി എത്തുന്നതിന് ട്രാഫിക് ഡയറക്ഷൻ ബോർഡുകളും പൊലീസിന്റെയും നിർദേശങ്ങളും പാലിക്കണമെന്നും അശ്ഗാൽ വാഹനയാത്രക്കാരോട് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











