
ദോഹ: കടലാഴങ്ങളിലെ പവിഴപ്പുറ്റുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന അത്ഭുതക്കാഴ്ചയായി ഖത്തറിന്റെ സമുദ്രപരിധിയിൽ അപൂർവ്വഇനത്തിൽപ്പെട്ട 'കോറൽ ചെമ്മീനെ' കണ്ടെത്തി. സമുദ്രത്തിന്റെ നിഗൂഢ സൗന്ദര്യം പേറുന്ന 'പ്ലിയോപൊണ്ടോണിയ' (Pleopontonia) വർഗ്ഗത്തിൽപ്പെട്ടവയാണ് ഈ കുഞ്ഞു ജീവികൾ. ആഴക്കടലിലെ 'ബ്രെയിൻ കോറൽ' പവിഴപ്പുറ്റുകളുടെ തലപ്പാവുകളിലാണ് ഇവ തങ്ങളുടെ ആവാസകേന്ദ്രമൊരുക്കിയിരിക്കുന്നത്.
ചുവപ്പും വെള്ളയും വരകൾ ചാർത്തിയ മനോഹരമായ ശരീരപ്രകൃതിയാണ് ഇവയുടേത്. പവിഴപ്പുറ്റുകളുടെ നിറത്തോടും ഘടനയോടും അത്രമേൽ ചേർന്നുനിൽക്കുന്നതിനാൽഅത്രയെളുപ്പത്തിൽ ഇവയെ വേർതിരിച്ചറിയാൻ കഴിയില്ല. സാധാരണയായി നടത്തുന്ന സർവ്വേകളിൽ കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുന്ന ഇവയെ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ സവിശേഷമായ ഫീൽഡ് സർവ്വേയിലാണ്
ഖത്തറില സമൃദ്ധമായ ജൈവവൈവിധ്യത്തിലെ ഈ കണ്ടെത്തൽ വെളിച്ചം വീശുന്നത്. കടലിലെ ആവാസവ്യവസ്ഥയുടെ സ്വാഭാവിക സന്തുലിതാവസ്ഥയും നിലനിൽപ്പും ഉറപ്പാക്കുന്നതിൽ ഇത്തരത്തിലുള്ള അപൂർവ്വ ജീവിവർഗ്ഗങ്ങൾക്ക് നിർണ്ണായക സ്ഥാനമുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു.











