06:24pm 24 September 2026
NEWS
ആഴിപ്പരപ്പിലെ പവിഴച്ചന്തം: ഖത്തറിന്റെ സമുദ്രതീരത്ത് അപൂർവ്വ കോറൽ ചെമ്മീൻ സാന്നിധ്യം
23/09/2026  01:08 PM IST
nila
ആഴിപ്പരപ്പിലെ പവിഴച്ചന്തം: ഖത്തറിന്റെ സമുദ്രതീരത്ത് അപൂർവ്വ കോറൽ ചെമ്മീൻ സാന്നിധ്യം

 


​ദോഹ: കടലാഴങ്ങളിലെ പവിഴപ്പുറ്റുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന അത്ഭുതക്കാഴ്ചയായി ഖത്തറിന്റെ സമുദ്രപരിധിയിൽ അപൂർവ്വഇനത്തിൽപ്പെട്ട 'കോറൽ ചെമ്മീനെ' കണ്ടെത്തി. സമുദ്രത്തിന്റെ നിഗൂഢ സൗന്ദര്യം പേറുന്ന 'പ്ലിയോപൊണ്ടോണിയ' (Pleopontonia) വർഗ്ഗത്തിൽപ്പെട്ടവയാണ് ഈ കുഞ്ഞു ജീവികൾ. ആഴക്കടലിലെ 'ബ്രെയിൻ കോറൽ' പവിഴപ്പുറ്റുകളുടെ തലപ്പാവുകളിലാണ് ഇവ തങ്ങളുടെ ആവാസകേന്ദ്രമൊരുക്കിയിരിക്കുന്നത്.
​ചുവപ്പും വെള്ളയും വരകൾ ചാർത്തിയ മനോഹരമായ ശരീരപ്രകൃതിയാണ് ഇവയുടേത്. പവിഴപ്പുറ്റുകളുടെ നിറത്തോടും ഘടനയോടും അത്രമേൽ ചേർന്നുനിൽക്കുന്നതിനാൽഅത്രയെളുപ്പത്തിൽ ഇവയെ വേർതിരിച്ചറിയാൻ കഴിയില്ല. സാധാരണയായി നടത്തുന്ന സർവ്വേകളിൽ കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുന്ന ഇവയെ, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിന്റെ സവിശേഷമായ ഫീൽഡ് സർവ്വേയിലാണ് 
ഖത്തറില സമൃദ്ധമായ ജൈവവൈവിധ്യത്തിലെ ഈ കണ്ടെത്തൽ വെളിച്ചം വീശുന്നത്. കടലിലെ ആവാസവ്യവസ്ഥയുടെ സ്വാഭാവിക സന്തുലിതാവസ്ഥയും നിലനിൽപ്പും ഉറപ്പാക്കുന്നതിൽ ഇത്തരത്തിലുള്ള അപൂർവ്വ ജീവിവർഗ്ഗങ്ങൾക്ക് നിർണ്ണായക സ്ഥാനമുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img