08:51am 13 November 2026
NEWS
അറബ് ലോകത്തിന്റെ നഗരനയങ്ങൾക്ക് ദോഹയിൽ ഏകോപനം: 2025 ഫോറത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
13/12/2025  06:34 AM IST
nila
അറബ് ലോകത്തിന്റെ നഗരനയങ്ങൾക്ക് ദോഹയിൽ ഏകോപനം: 2025 ഫോറത്തിന് ഒരുക്കങ്ങൾ പൂർത്തിയായി

 

ദോഹ: ‘Urban Sustainability… for the Future of Generations’ എന്ന തീമിൽ, ആറാമത് അറബ്  ഹൗസിംഗ് & സുസ്ഥിര നഗരവികസന ഫോറം ഡിസംബർ 14–16 വരെ ഖത്തറിൽ നടക്കുന്നു. ഖത്തറിന്റെ സാമൂഹിക വികസന - കുടുംബകാര്യ മന്ത്രാലയമാണ് ഫോറം സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയുടെ രക്ഷകർത്തൃ ത്തിലാണ് സമ്മേളനം നടക്കുന്നത്.അറബ് രാജ്യങ്ങളിൽനിന്നും റീജിയണൽ–അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നും പ്രമുഖ വിദഗ്ധർ പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫോറം നഗരനയങ്ങളുടെ ഭാവി ദിശകൾ, സുസ്ഥിര നഗരങ്ങൾ, അർബൻ പ്ലാനിംഗ്, ഹൗസിംഗ് നയങ്ങൾ, ഡിജിറ്റൽ നഗരം, സ്മാർട്ട് സിറ്റി സാങ്കേതികവിദ്യകൾ തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽ പരിശോധിക്കും.
ഫോറത്തിനോടനുബന്ധിച്ച് പ്രത്യേക എക്സിബിഷനും സംഘടിപ്പിക്കും — ഭാവി നഗരങ്ങളുടെ സാങ്കേതികവിദ്യകളും ഗ്രീൻ ബിൽഡിംഗ് മോഡലുകളും ഇതിൽ പ്രദർശിപ്പിക്കും.
“ഖത്തറിന്റെസാമൂഹിക–നഗരവികസന പ്രതിബദ്ധതയെ ഈ ഫോറംശക്തിപ്പെടുത്തുന്നു. അറബ് രാജ്യങ്ങൾക്ക് ഒന്നിച്ചു പ്രവർത്തിക്കാൻ ഇത് പ്രധാനവേദിയാകുമെന്ന്അസി.അണ്ടർസെക്രെട്ടറി ഫഹദ് മുഹമ്മദ് അൽ ഖയ്യാറിൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img