02:37am 13 November 2026
NEWS
ചുട്ടുപൊള്ളുന്ന കേരളത്തിന് കുളിർമഴ
22/02/2026  07:58 AM IST
nila
ചുട്ടുപൊള്ളുന്ന കേരളത്തിന് കുളിർമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂടിന് ആശ്വാസമായി മഴ വീണ്ടും സജീവമാകുന്നു. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും മൂന്ന് ജില്ലകളിൽ പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

മറ്റ് ജില്ലകളിൽ നേരിയ മഴ ലഭിക്കാമെങ്കിലും നിലവിൽ പ്രത്യേക അലർട്ടുകളില്ല. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണെങ്കിൽ അതിനെ ശക്തമായ മഴയായി കണക്കാക്കും.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദമാണ് മഴയ്ക്ക് കാരണം. ഇതിന്റെ സ്വാധീനത്തിൽ ഫെബ്രുവരി 25 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് വിലയിരുത്തൽ.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കോഴിക്കോട് ജില്ലയിൽ ചില ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ നേരിയ മുതൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിക്കാമെന്ന് മുന്നറിയിപ്പുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img