
ഗാർമെന്റ് ക്രിക്കറ്റ് അസ്റ്റോസിയേഷൻ ട്രസ്റ്റ് കൊച്ചി ത്രിപ്പൂണിത്തുറ ആസ്ഥാനമാക്കി സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സൊസൈറ്റി ആണ്. ടെക്സ്റ്റൈൽ, ഗാർമെന്റ്സ് മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകളുടെ മാനസ്സികവും, ശാരീരികവും തൊഴിൽപരവുമായ ഉന്നമനത്തിനു വേണ്ടിയുളള പരിപാടികൾ സംഘടിപ്പിച് നടപ്പിലാക്കുക എന്നതാണ് ഈ ട്രസ്റ്റിന്റെ പ്രധാനലക്ഷ്യം. ഇതിനെ മുൻനിർത്തി എല്ലാ വർഷവും വളരെ വിപുലമായ രീതിയിൽ മികച്ച ഒരു ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു. ഈ ടൂർണ്ണമെൻ്റിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ വസ്ത്ര ബ്രാൻഡുകളുടെ പ്രതിനിധികൾ, കേരളത്തിലെ വസ്ത്ര വ്യാപാരരംഗത്തെ പ്രമുഖ വ്യാപാരികൾ, വിതരണക്കാർ, എന്നിവർ ഉൾപ്പെടെ 300 ഇൽ പരം ആളുകൾ പങ്കാളികളാകുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ഗാര്മെന്റ്സ് ക്രിക്കറ്റ് കാർണിവൽ – കൂൾ കളേഴ്സ് ഗാര്മെന്റ്സ് പ്രീമിയർ ലീഗ് (ജി പി എൽ)-ന്റെ 7-ാം പതിപ്പ് 2026 നവംബർ 10 മുതൽ 14 വരെ ഗോവയിലെ Madgaon Cricket Club-ൽ വെച്ച് നടത്തപ്പെടുകയാണ്.ഈ ടൂർണ്ണമെൻ്റിലെ പ്രമുഖ സ്പോൺസർ കൂൾ കളേഴ്സ് ആണ്. 12 ടീമുകൾ പങ്കെടുക്കുന്നു . ഗാർമെന്റ് ക്രിക്കറ്റ് അസ്റ്റോസിയേഷൻ ട്രസ്റ്റ് പ്രസിഡൻ്റ് VMH അഹമ്മദുള്ള, സെക്രട്ടറി സാബി ജോൺ, ട്രഷറർ ജിനോയി വർഗ്ഗീസ്, കൺവീനർ ജുനൈദ്, എന്നിവർ വാർത്താക്കുറുപ്പിലൂടെ അറിയിച്ചു.
Photo Courtesy - Google










