
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) പതിനൊന്നാമത് ബിരുദദാനച്ചടങ്ങ് 2026 ഫെബ്രുവരിയിൽ പനങ്ങാട് സർവ്വകലാശാലാ ആസ്ഥാനത്തു നടത്തുന്നതായിരിക്കും. ബഹുമാനപ്പെട്ട ചാൻസലർ ശ്രീ. രാജേന്ദ്ര വിശ്വനാഥ ആർലേക്കാർ മുഖ്യാതിഥിയായിരിക്കുന്നതാണ്. 08.12.2025 വരെ ഫൈനൽ റിസൾട്ട് പ്രഖ്യാപിച്ചിട്ടുള്ള മുഴുവൻ ബിരുദ, ബിരുദാനന്തരബിരുദ ഗവേഷണ വിദ്യാർത്ഥികളുടെ ബിരുദങ്ങളും ഫസ്റ്റ് റാങ്ക് ജേതാക്കൾക്കുള്ള മെഡലുകളും ചടങ്ങിൽ വിതരണം ചെയ്യുന്നതായിരിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ ലഭിക്കേണ്ട അവസാനതീയതി 12.01.2026 വൈകിട്ട് 4.30. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും സർവ്വകലാശാലയുടെ വെബ്സൈറ്റ് www.kufos.ac.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 0484-2275035, 2275036, 2275037 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. പൂരിപ്പിച്ച അപേക്ഷാഫോമുകൾ കൺട്രോളർ ഓഫ് എക്‌സാമിനേഷന്റെ ഓഫീസിൽ നേരിട്ടും തപാൽ വഴിയും സമർപ്പിക്കാവുന്നതാണ്. കൂടാതെ convocation@kufos.ac.in എന്ന ഇ-മെയിൽ വിലാസത്തിലും അപേക്ഷകൾ സ്വീകരിക്കുന്നതാണ്.
Photo Courtesy - Google







