06:48am 30 April 2026
NEWS
മുസ്‌ലിം ലീഗിൻ്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തെ ചൊല്ലി വിവാദം
02/09/2025  09:19 AM IST
nila
മുസ്‌ലിം ലീഗിൻ്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തെ ചൊല്ലി വിവാദം

മുസ്‌ലിം ലീഗിൻ്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരത്തെ ചൊല്ലി വിവാദം ശക്തമാകുന്നു. പാർട്ടിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ സി എച്ച് മുഹമ്മദ് കോയയുടെ സ്മരണകൾ പുതിയ ആസ്ഥാനമന്ദിരത്തിലില്ല എന്നാണ് ഉയരുന്ന പരാതി. പുതിയ കെട്ടിടത്തിലെ ഒരു മുറിക്ക് പോലും സിഎച്ചിന്റെ പേര് നൽകിയിട്ടില്ല. അതേസമയം, മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദ് ഉൾപ്പെടെയുള്ള മൺമറഞ്ഞ നേതാക്കളുടെ സ്മരണകൾക്കായി കെട്ടിടത്തിൽ സംവിധാനം ഒരുക്കിയിട്ടുമുണ്ട് എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

ഡൽഹിയിലെ പുതിയ ആസ്ഥാന മന്ദിരത്തിൽ സി എച്ച് മുഹമ്മദ് കോയയുടെ സ്മരണകളില്ലാത്തത് സംബന്ധിച്ച് സി എച്ച് മുഹമ്മദ് കോയയുടെ മകനും ലീ​ഗ് നേതാവുമായ എം കെ മുനീർ പരാതിയുമായെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ചാണ് എം കെ മുനീർ പരാതി അറിയിച്ചത്.

വിഷയത്തിൽ വിമർശനവുമായി കെ ടി ജലീലും രംഗത്തെത്തി. ലീഗ് സി എച്ച് മുഹമ്മദ് കോയയെ മറന്നുവെന്നാണ് കെ ടി ജലീലിന്റെ വിമർശനം. നേരത്തെ ഉദ്ഘാടന ചടങ്ങിൽ സോണിയാഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്തത് വിവാദമായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img