04:45pm 28 October 2026
NEWS
അലി ലാരിജാനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ ഫാത്തിമ ലാരിജാനി വിവാദങ്ങളുടെ കേന്ദ്രമാകുന്നു
18/03/2026  03:56 PM IST
nila
അലി ലാരിജാനി കൊല്ലപ്പെട്ടതിന് പിന്നാലെ അമേരിക്കയിലെ ഫാത്തിമ ലാരിജാനി വിവാദങ്ങളുടെ കേന്ദ്രമാകുന്നു

വാഷിങ്ടൺ: ഇറാനിലെരാഷ്ട്രീയ-സുരക്ഷാ നേതാവും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചതിന് പിന്നാലെ അമേരിക്കയിൽ രാഷ്ട്രീയ വിവാദം കത്തുന്നു. അമേരിക്കയെ അതിരൂക്ഷമായി വിമർശിച്ചിരുന്ന ലാരിജാനിയുടെ കുടുംബാംഗങ്ങൾക്ക് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നതാണ് ചർച്ചയ്ക്ക് വഴിവച്ചത്.

ലാരിജാനിയുടെ മകൾ ഫാത്തിമ ലാരിജാനിക്ക് ജോ ബൈഡൻ ഭരണകൂടം 2021ൽ ഗ്രീൻ കാർഡ് നൽകിയെന്ന റിപ്പോർട്ടാണ് വിവാദം ശക്തമാകാൻ കാരണം. 2017ൽ മെഡിക്കൽ പഠനത്തിനായി അമേരിക്കയിലെത്തിയ ഫാത്തിമ ജോർജിയയിലെ എമോറി യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്തിരുന്നു. ഇറാനിൽ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ ലാരിജാനിയുടെ പങ്ക് ചൂണ്ടിക്കാട്ടി ഫാത്തിമയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ചില അമേരിക്കൻ കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഈ വർഷം ജനുവരിയിൽ സർവകലാശാല അവർക്ക് സേവനം നിഷേധിച്ചു.

ഇതേസമയം, ലാരിജാനിയുടെ സഹോദരന് കാനഡയിൽ സ്ഥിരതാമസ അനുമതിയും മറ്റൊരു ബന്ധുവിന് ബ്രിട്ടനിൽ പ്രൊഫസർ പദവിയും ലഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കയെയും ഇസ്രയേലിനെയും ശക്തമായി വിമർശിച്ചിരുന്ന നേതാവിന്റെ കുടുംബം അതേ രാജ്യങ്ങളിൽ സുരക്ഷിതമായി ജീവിച്ചിരുന്നുവെന്ന ആരോപണം ഉയർത്തി റിപ്പബ്ലിക്കൻ പാർട്ടി വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. കഴിഞ്ഞ രാത്രിയിലെ ആക്രമണത്തിൽ ലാരിജാനിയുടെ മകൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img