03:46am 06 November 2026
NEWS
കൊല്ലം കോർപറേഷനില്‍ സി.പി.ഐ ഡെപ്യൂട്ടി മേയർ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ചു

05/02/2025  08:42 PM IST
nila
കൊല്ലം കോർപറേഷനില്‍ സി.പി.ഐ ഡെപ്യൂട്ടി മേയർ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ചു

കൊല്ലത്തെ ഇടത് മുന്നണിയിൽ വൻ പ്രതിസന്ധി. കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം സ്ഥാനങ്ങൾ സി.പി.ഐ അംഗങ്ങൾ രാജിവെച്ചു. മുൻ ധാരണ പ്രകാരം മേയർ സ്ഥാനം തങ്ങൾക്ക് വിട്ടുനൽകാത്തതാണ് സിപിഐയെ ചൊടിപ്പിച്ചത്. ഇടത് മുന്നണി ധാരണപ്രകാരം അവസാന ഒരു വർഷം മേയർ പദവി സിപിഐക്കാണ്. എന്നാൽ, സി.പി.എം അംഗം പ്രസന്ന ഏണസ്റ്റ്​ മേയർ സ്ഥാനം ഒഴിയാൻ തയ്യാറാകാതെ വന്നതോടെ ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിദ്യാഭ്യാസ​ സ്റ്റാൻറിംങ്​ കമ്മറ്റി ചെയർമാൻ സബിത ദേവി, പൊതുമരാമത്ത്​ സജീവ്​ സോമൻ എന്നിവർ സ്ഥാനങ്ങൾ രാജിവെക്കുകയായിരുന്നു.

പാർട്ടി തീരുമാന പ്രകാരം തുടർ നടപടി സ്വീകരിക്കുമെന്ന്​ ​കൊല്ലം മധു പറഞ്ഞു. മുൻ ധാരണ പ്രകാരം മേയർ പ്രസന്ന ഏണസ്റ്റ്​ ഡിസംബർ 25 ന്​ സ്ഥാനം രാജിവെക്കേണ്ടതായിരുന്നു. എന്നാൽ മേയർ സ്ഥാനം രാജിവെക്കാൻ പ്രസന്ന ഏണസ്റ്റ് തയ്യാറായില്ല. ഇതോടെയാണ് ഡെപ്യൂട്ടി മേയർ സ്ഥാനം ഉൾപ്പെടെയുള്ള പദവികൾ സി.പി.ഐ ഉപേക്ഷിച്ചത്. ഇവർക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ മറ്റ്​ ഏഴ്​ സി.പി.ഐ കൗൺസിലർമാരും എത്തിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img