07:35pm 10 November 2026
NEWS
തകർന്ന കപ്പലുകളിൽ നിന്നുള്ള കണ്ടെയ്നറുകളും മാലിന്യങ്ങളും കടലിൽ നിന്നും ഉടൻ നീക്കം ചെയ്യണം എ ഐ ടി യു സി
04/08/2025  05:47 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തകർന്ന കപ്പലുകളിൽ നിന്നുള്ള കണ്ടെയ്നറുകളും മാലിന്യങ്ങളും കടലിൽ നിന്നും ഉടൻ നീക്കം ചെയ്യണം എ ഐ ടി യു സി

തകർന്ന കപ്പലുകളിൽ നിന്നുള്ള കണ്ടൈനുകളും മറ്റ് മാലിന്യങ്ങളും കടലിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ ഐ ടി യു സി ) സംസ്ഥാന കമ്മറ്റി യോഗം ആവശ്യപ്പെട്ടു. മത്സ്യ ബന്ധനത്തിൽ ഏർപ്പെടുന്ന വള്ളങ്ങളിലും ബോട്ടുകളിലും ഉപയോഗിക്കുന്ന വലകൾ കണ്ടൈനറുകളിൽ തട്ടിനശിക്കുന്നത് മൂലംലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമാണ് മത്സ്യ തൊഴിലാളികൾക്കുണ്ടാകുന്നതെന്ന് യോഗം ചുണ്ടി കാണിച്ചു.കപ്പലുകൾ തകർന്നത് മൂലം കടലിൽ മത്സ്യ ബന്ധനത്തിനുണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് തീരദേശത്തെ എല്ലാ ജില്ലകളിലേയും മത്സ്യ തൊഴിലാളികൾക്ക് പതിനായിരം രൂപയുടെ അടിയന്തര സഹായം അനുവദിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.കടൽ മണൽ ഖനന പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്നും കടൽ മത്സ്യബന്ധനത്തിനായി കുത്തക കമ്പനികളുടെ ട്രോളറുകൾക്ക് ലൈസൻസ് നൽകുവാനുള്ള തീരുമാനം റദ്ദാക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.മത്സ്യ ഉൽപ്പന്നങ്ങൾക്കുൾപ്പെടെ ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കുവാനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ കേന്ദ്ര സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് ടി ജെ ആഞ്ചലോസ് അദ്ധ്യക്ഷനായിരുന്നു. ജന സെക്രട്ടറി ടി രഘുവരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ , സോളമൻ വെട്ടുകാട്, കുമ്പളം രാജപ്പൻ,എം കെ ഉത്തമൻ, വി സി മധു വി ഒ ജോണി , കെ സി സതീശൻ, ജിതേഷ് കണ്ണപുരം, പി ജെ കുശൻ  എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img