NEWS
കണ്‍സ്യൂമര്‍ഫെഡ് ക്രിസ്തുമസ് - പുതുവത്സര വിപണി ആരംഭിച്ചു
23/12/2025 05:42 PM IST
nila

ചെങ്ങന്നൂര്‍: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് മുഖേന സഹകരണ ക്രിസ്തുമസ് - പുതുവത്സര വിപണി 2025 ആരംഭിച്ചു. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ത്രിവേണി സ്റ്റോറില്‍ നടന്ന ചടങ്ങില്‍ ക്രിസ്തുമസ് - പുതുവത്സര വിപണിയുടെ ഉദ്ഘാടനം നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ കെ.ഷിബുരാജന്‍ നിര്‍വഹിച്ചു. സ്‌റ്റോര്‍ മാനേജര്‍ എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജീവനക്കാരായ ജി. ബിജു കുമാര്‍, എസ്.ശരത്, ജി. പ്രദീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിപണിയില്‍ 2026 ജനുവരി ഒന്നു വരെ ജയ അരി , പച്ചരി, വന്‍കടല, തുവരപ്പരിപ്പ്, വെളിച്ചെണ്ണ, കുറുവ അരി, പഞ്ചസാര, ഉഴുന്ന്, മുളക്, കുത്തരി, ചെറുപയര്‍, വന്‍പയര്‍, മല്ലി എന്നിവയ്ക്ക് 10 ശതമാനം മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭിക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











