03:46am 13 November 2026
NEWS
കൺസ്യൂമർ ക്ലബ് ഉദ്ഘാടനം ഉപഭോക്താക്കൾ അവകാശങ്ങൾ തിരിച്ചറിയണം ഡി ബി ബിനു
07/03/2026  09:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കൺസ്യൂമർ ക്ലബ് ഉദ്ഘാടനം ഉപഭോക്താക്കൾ അവകാശങ്ങൾ തിരിച്ചറിയണം  ഡി ബി ബിനു
HIGHLIGHTS

അക്വിനാസ് കോളേജിൽ കൺസ്യൂമർ ക്ലബ്ബിന്റെ ഉദ്ഘാടനവും ഉപഭോക്തൃ ബോധവൽക്കരണ ക്ലാസും, പഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡന്റ്  ഡി ബി ബിനു ഉദ് ഘാടനം ചെയ്യുന്നു.. . കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജോൺ ,. വൈസ് പ്രിൻസിപ്പൽ ഡോ. ടാനിയ ജോൺ, കൺസ്യൂമർ ക്ലബ് കോർഡിനേറ്റർ ഡോ. ഫിയോണ ഷീനു ഫ്രാൻസിസ്, ശ്രിമതി. ഫിഫി ജോസഫ് , നിസ നിഷാദ്, ഫാ. അനിൽ ഫിലിപ് സി എം ഐ, എന്നിവർ സമീപം.

കൊച്ചി : ആധുനിക കാലഘട്ടത്തിൽ ഉപഭോക്താക്കൾ അവകാശങ്ങൾ തിരിച്ചറിയണ മെന്നു ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി ബി ബിനു അഭിപ്രായപ്പെട്ടു. നേരിട്ടും , ഓൺലൈൻ വഴിയോ വാങ്ങുന്ന ഏതിനെയും കുറിച് വ്യക്തമായ വിവരം അറിഞ്ഞിരിക്കേണ്ടത് ഒരോ ഉപഭോക്താവിന്റെയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു.   അക്വിനാസ് കോളേജിൽ കൺസ്യൂമർ ക്ലബ്ബിന്റെ ഉദ്ഘാടനവും ഉപഭോക്തൃ ബോധവൽക്കരണ ക്ലാസും,  നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.. . കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ടാനിയ ജോൺ, കൺസ്യൂമർ ക്ലബ് കോർഡിനേറ്റർ ഡോ. ഫിയോണ ഷീനു ഫ്രാൻസിസ്, ശ്രിമതി. ഫിഫി ജോസഫ് എന്നിവർ സംസാരിച്ചു.ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഫാ അനിൽ ഫിലിപ്പ്, കൊച്ചി സിറ്റി റേഷനിംഗ് ഓഫീസർ ശ്രീ. ബാലകൃഷ്ണൻ, പരിവർത്തൻ പ്രതിനിധി ഐപ്പ് ജോസഫ്, ഹരിത കേരളം മിഷൻ കോർപറേഷൻ കോർഡിനേറ്റർ നിസ നിഷാദ് എന്നിവർ ആശംസകൾ നേർന്നു. ഉപഭോക്തൃ സംരക്ഷണ നിയമത്തെക്കുറിച്ചുള്ള ലഘുപുസ്തകം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്തു .ഇതോടൊപ്പം   ‘റസ്പോൺസിബിൾ ഫ്രണ്ട്ഷിപ്പ്’, എന്ന സന്ദേശവും, ലഹരിവിരുദ്ധ ബോധവൽക്കരണവും നടത്തി. വിമുക്തിയുടെ മുൻ ജില്ല കോർഡിനേറ്റർ ആയ ശ്രീ. വി. ടി. ജോബ് ലഹരിവിരുദ്ധ ക്ലാസും നടത്തി.വൃക്ഷവൽക്കരണത്തിന്റെ ഭാഗമായി വൃക്ഷതൈ നേടുകയും വിതരണം ചെയ്യുകയും ചെയ്തു.


 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img