
ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാംഘട്ടത്തിലെ നിര്‍മാണം പൂര്‍ത്തിയായ തൂണുകള്‍ക്ക് മുകളില്‍ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്തുടരുകയാണ്. ഇന്ന് രാത്രി മുതല്‍ ഒരാഴ്ചത്തേക്ക് സിവില്‍ ലൈന്‍ റോഡിലാണ് രാത്രി 11 മണിമുതല്‍ രാവിലെ 6 മണി വരെ പിയര്‍ ക്യാപ് സ്ഥാപിക്കുന്ന ജോലികള്‍ നടക്കുന്നത്. ആയതിനാല്‍ ഈ വഴിയിലൂടെ ഈ സമയത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. . പാലാരിവട്ടത്തുനിന്നും കാക്കനാടെക്കുള്ള വഴിയില്‍ ( പാടിവട്ടം ജംക്ഷന് (ആക്സിസ് ബാങ്കിന് സമീപം) മുതല്‍ അസീസിയ വരെ ) ഒറ്റവരിയായിട്ടായിരിക്കും ഗതാഗതം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് .ചെറിയ വാഹനങ്ങള്‍ക്ക് പൈപ്പ്ലൈന് റോഡ് കയറി, കെന്നടിമുക്ക്, ദേശീയമുക്ക് വഴി എന്‍ ജി ഓ ക്വാര്‍ട്ടേഴ്സ് വരെ പോകാവുന്നതാണ്. അതുപോലെ പുതിയറോഡുവഴിയും സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലേക്ക് യാത്ര ചെയ്യാവുന്നതാണ് .
ഭാരം കൂടിയ വാഹങ്ങള്‍ ഇടപ്പള്ളി പൂക്കാട്ടുപടി റോഡ് വഴി സീ പോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ കയറാവുന്നതാണ്.
Photo Courtesy - Google








