10:33am 08 September 2026
NEWS
ആലാ പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോത്ഘാടനം
06/11/2025  07:25 PM IST
nila
ആലാ പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോത്ഘാടനം

ആലാ പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി യുടെ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന ബഡ്ജറ്റിൽ നിന്നും ഒന്നരക്കോടി രൂപ വകയിരുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്.
മൂന്നു നിലകളായി രൂപ കൽപ്പന ചെയ്തിരിക്കുന്ന കെട്ടിടത്തിൻ്റെ രണ്ടു നിലകളുടെ നിർമ്മാണമാണ് ഇപ്പോൾ ആരംഭിക്കുന്നത്.  യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ മുരളീധരൻ പിള്ള അധ്യക്ഷനായി . വൈസ് പ്രസിഡൻ്റ് എൽസി വർഗീസ്, ജില്ല പഞ്ചായത്തംഗം മഞ്ജുളാ ദേവി,ബിനി ജോസഫ്,രാധാമണി, ടി സി രാജീവ്, വി എൻ സജി കുമാർ, ടി ഒ സാമുവേൽ കുട്ടി, സുധ ഷാജി, പി എസ് ശരണ്യ, കെ കെ അനൂപ്, അനീഷ ബിജു, സീമ ശ്രീകുമാർ, കെ ഡി രാധാകൃഷ്ണക്കുറുപ്പ്, നെൽസൺ ജോയി, വി എസ് ഗോപാലകൃഷ്ണൻ, ടി ടി രാജേഷ്, പഞ്ചായത്ത് സെക്രട്ടറി എൻ ജയലക്ഷ്മി എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.